Friday, 19 June 2015

19-06-2015 വായനാ വാരാചരണം ഉദ്ഘാടനം


സ്വാഗതം 

പുസ്തകം പരിചയപ്പെടുത്തുന്നു 
സ്കൂൾ ലൈബ്രറിയിലേക്ക് സ്കൂൾ ലീഡർ മുഹമ്മദ്‌ അർഷദ് പുസ്തകം ഏറ്റു വാങ്ങുന്നു 

എഴുത്തുകാരന്റെ വായനാനുഭവം ശ്രദ്ധയോടെ കേൾക്കുന്ന  അമ്മമാരും കുട്ടികളും 

കാടങ്കോട്: വായനാ വാരാചരണത്തിന്റെ ഭാഗമായി 19-06-2015 ന്  കാടങ്കോട് ഇസ്ലാമിയ എ.എൽ.പി.സ്കൂളിൽ "സ്വന്തം പ്രദേശത്തെ എഴുത്തുകാരനെ പരിചയപ്പെടൽ" പരിപാടി സംഘടിപ്പിച്ചു .എഴുത്തുകാരനും സ്കൂളിലെ പൂർവ വിദ്യാർത്ഥിയുമായ  ജബ്ബാർ.പി.പി  ആണ് വായനുടെയും എഴുത്തിന്റെയും ലോകം കുട്ടികളെ പരിചയപ്പെടുത്തുന്നതിനായി സ്കൂളിൽ എത്തിയത് .അദ്ധേഹത്തിന്റെ "വ്യാപാരി"  എന്ന പുസ്തകം കുട്ടികളെ പരിചയപ്പെടുത്തി .പി.ടി.എ.പ്രസിടണ്ട് ബാബു കണ്ണങ്കൈ അധ്യക്ഷത വഹിച്ചു . പ്രധാനാധ്യാപിക  ജയശ്രീ.എം  സ്വാഗതം ആശംസിച്ചു .സി.എം .രാധാകൃഷ്ണൻ യൂനുസ്.എം.ടി ,മദർ പി ടി എ  പ്രസിടണ്ട് ഹബീബ.സി.കെ.പി  എന്നിവർ  സംസാരിച്ചു .


1 comment:

  1. വായിച്ചുവളരട്ടെ നമ്മുടെ മക്കള്‍....വായനാവാരം വായനാസംസ്കാരം വളര്‍ത്തുന്നതിനുളള വര്‍ഷാദ്യ ഇടപെടലായി കാണണം. വിദ്യാലയത്തിലെ എല്ലാവരേയും മികച്ച വായനക്കാരാക്കുക എന്നതാണ് നാം ലക്ഷ്യം വെക്കേണ്ടത് . ഓരോ ക്ലാസിനും വായനക്കുള്ള പ്രവര്‍ത്തനപദ്ധതി വേണം. കുട്ടികളുടെ നിലവാരം പരിഗണിച്ച് അനുയോജ്യമായ മികച്ച വായനാനുഭവങ്ങള്‍ നല്‍കാന്‍ നമുക്ക് ശ്രമിക്കാം..ആശംസകള്‍

    ReplyDelete